കുവൈറ്റ് ദേശീയദിനം ആഘോഷമാക്കി കുവൈറ്റ് മലപ്പുറം ജില്ല അസോസിയേഷൻ

New Update
f

കുവൈറ്റ്: മലപ്പുറം ജില്ല അസോസിയേഷൻ ഓഫ് കുവൈറ്റ് (MAK) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ  “ Tiny Hands, Big Hearts “ എന്ന ശീർഷകത്തിൽ, വനിതകളുടെയും കുട്ടികളുടെയും വിവിധ പരിപാടികളോടെ കുവൈറ്റ് ദേശീയദിനമാഘോഷിച്ചു. 

Advertisment

അബ്ബാസിയ ഹെവൻസ് ഹാളിൽവെച്ച് നടന്ന പരിപാടി, പ്രോഗ്രാം കൺവീനറും, ലീഗൽ അഡ്വൈസറും ആയ അഡ്വ.ജസീന ബഷീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു.  


സംഘാടന മികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയുടെ അധ്യക്ഷയും ലേഡീസ് വിംഗ് ചെയർപേഴ്‌സനും കൂടി ആയ അനു അഭിലാഷ്, ലേഡീസ് വിംഗ് സെക്രട്ടറി സിമിയ ബിജു, ട്രഷറർ ഷൈല മാർട്ടിൻ, മാക് ജനറൽ സെക്രെട്ടറി ഷറഫുദ്ദീൻ, ട്രഷറർ പ്രജിത്ത് മേനോൻ, ജോയിന്റ് സെക്രട്ടറി റാഫി ആലിക്കൽ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.  


വനിതകൾക്കായുള്ള പാചക (പുഡ്ഡിംഗ്) മത്സരം, കുട്ടികളുടെ ചിത്രരചന - കളറിംഗ് മത്സരം, റൂബിക്സ് ക്യൂബ് സോൾവിഗ്, മറ്റു നിരവധി കലാപരിപാടികളും നടത്തി. 

അവതാരകരായ മാകിഡ്സ് ഇഷ ഫാത്തിമ ഷബീർ, ഷെസ ഫർഹീൻ ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രക്ഷധികാരി വാസുദേവൻ മമ്പാട്, ജോയിൻ ട്രഷറർ അഫ്സൽ, വൈസ് പ്രസിഡൻ്റുമാരായ മാർട്ടിൻ ജോസഫ്, മുജീബ് കെ.ടി, 

ജോയിൻ സെക്രെട്ടറി അഷറഫ് ചൂരോട്ട്, ഓർഗനൈസിങ് സെക്രടറി ബിജു ഭാസ്കർ, എക്സിക്യുട്ടീവ് മെംബർസ്  വൈശാഖ്, മുസ്തഫ, ഇസ്മയിൽ, സുധീപ്, ജോർജ് ബിനോയ്, അഫ്സൽ പിപി, മാക്കിഡ് ദീഥ്യ സുദീപ് എന്നിവർ മത്സരപരിപാടികൾ നിയന്ത്രിച്ചു.  

ലേഡീസ് വിങ് മെമ്പർമാരായ ആസിയ, സെലിൻ, ജമീല എന്നിവർ പരിപാടിയുടെ നിയന്ത്രണത്തിൽ സഹകരിച്ചു. ലേഡീസ് വിങ് ട്രഷറർ ഷൈല മാർട്ടിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു.