കുവൈത്ത്: കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ അഞ്ചാം പതിപ്പിലെ നോട്ടുകൾ മാറ്റി ലഭ്യമാക്കാനുള്ള അവസാന തീയതി ഏപ്രിൽ 18 ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടവർ സെൻട്രൽ ബാങ്കിന്റെ പ്രധാന കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ നേരിട്ടെത്തണം. അതിനായി വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കുകയും ആവശ്യമായ ഫോം പൂരിപ്പിക്കുകയും വേണം.
ബാങ്കിംഗ് ഹാളിന്റെ പ്രവർത്തന സമയം റമദാൻ കാലത്ത്: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ,
റമദാൻ ശേഷം: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും
2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് ഔദ്യോഗികമായി പിൻവലിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട നോട്ടുകൾ കൈവശമുള്ളവർ നിർദ്ദിഷ്ട കാലാവധി മുൻപായി അവ കൈമാറി പകരം നോട്ടുകൾ സ്വീകരിക്കണമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.