കുവൈറ്റ് - ബംഗ്ലാദേശ് ബന്ധം കരുത്താർജിക്കുന്നു; നിക്ഷേപം, ഊർജ്ജം, തൊഴിൽ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാകുമെന്ന് കുവൈറ്റ് അംബാസഡർ

New Update
s

കുവൈറ്റ്: ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശിലെ കുവൈറ്റ് അംബാസഡർ അലി ഹമദ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. 

Advertisment

നിക്ഷേപം, ഊർജ്ജം, ഭക്ഷ്യസുരക്ഷ, തൊഴിൽ എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുവിഭാഗങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് കുവൈറ്റ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ബംഗ്ലാദേശിന്റെ പുരോഗതിക്കും സമൃദ്ധിക്കും കുവൈറ്റ് തുടർച്ചയായ പിന്തുണ നൽകുമെന്നും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിൽ ബംഗ്ലാദേശ് ജനതയ്‌ക്കൊപ്പം നിൽക്കുമെന്നും അലി ഹമദ് വ്യക്തമാക്കി.

നിക്ഷേപ ഉച്ചകോടിയിലേക്ക് ക്ഷണം

ഏപ്രിൽ 7 മുതൽ 9 വരെ ധാക്കയിൽ നടക്കുന്ന നിക്ഷേപ ഉച്ചകോടിയിൽ ബംഗ്ലാദേശിലെ പ്രത്യേക സാമ്പത്തിക മേഖലകളിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ കുവൈറ്റ് നിക്ഷേപകരോട് പ്രധാനമന്ത്രി യൂനുസ് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിന് ഉച്ചകോടി വലിയ അവസരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രബന്ധം കൂടുതൽ കരുത്താർജിക്കുന്നു

2006-ലെ സമാധാന നോബൽ ജേതാവുമായ പ്രധാനമന്ത്രി യൂനുസ്, കുവൈറ്റ്-ബംഗ്ലാദേശ് ബന്ധത്തിന്റെ ശക്തിയെ ഉയർത്തിക്കാട്ടി. 

പരസ്പര ബഹുമാനത്തിലും നൂതന സാമ്പത്തിക സംരംഭങ്ങളിലും അധിഷ്ഠിതമായ ഈ ബന്ധം, വ്യാപാരം, ഊർജ്ജം, തൊഴിൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.