കുവൈത്തിൽ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾ നിരോധിച്ചു

New Update
K

കുവൈത്ത്: കുവൈത്തിലെ ഇമാമുമാരും മുഅദ്ദിനുകളും പള്ളികളെ വാണിജ്യപരസ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌ക് സെക്ടർ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്‌വ കർശനമായി പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Advertisment

ഇഫ്താ ആൻഡ് ശരീഅഃ റിസർച്ച് സെക്ടറിന് കീഴിലെ ഇഫ്താ അതോറിറ്റിയുടെ ജനറൽ അഫയേഴ്സ് കമ്മിറ്റി പുറപ്പെടുവിച്ച ഫത്‌വയുടെ പ്രാധാന്യം അടുത്തിടെ ഇറക്കിയ സർക്കുലറിലൂടെ വീണ്ടും ചൂണ്ടിക്കാട്ടി.


കഴിഞ്ഞ വർഷം ഒരു ചോദ്യത്തിന് മറുപടിയായി പുറപ്പെടുവിച്ച ഫത്‌വ, പള്ളികളിൽ വാണിജ്യ സ്ഥാപനങ്ങൾ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയെ അഭിസംബോധന ചെയ്യുന്നതാണ്.


പള്ളികളെ ഏതെങ്കിലും ഉൽപ്പന്നങ്ങളുടെയും വാണിജ്യ വസ്തുക്കളുടെയും പരസ്യങ്ങൾക്കുള്ള വേദികളായി ഉപയോഗിക്കരുതെന്ന് ഫത്‌വ വ്യക്തമാക്കുന്നു. 

ഇങ്ങനെ ചെയ്താൽ പള്ളികളുടെ സ്ഥാപിത ലക്ഷ്യത്തിന് വിരുദ്ധമാവുമെന്ന് ഫത്‌വ ഓർമിപ്പിക്കുന്നു.