കുവൈറ്റ്: കുവൈത്തിൽ ഇനി മുതൽ ഡാറ്റാ റോമിംഗ് നിരക്കുകൾ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രം നിശ്ചയിക്കാനാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻ അധികാരികൾ (CITRA) മൊബൈൽ സേവനദാതാക്കൾക്ക് കർശന നിർദേശം നൽകി.
X പ്ലാറ്റ്ഫോമിലൂടെ ആണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ നിർദേശപ്രകാരം, നിലവിലെ രീതി മാറ്റി, റോമിംഗ് ഡാറ്റാ ചാർജ് നിശ്ചയിക്കുന്നത് നിർദ്ദിഷ്ടവും വ്യക്തവുമായ പാക്കേജുകളുടെ അടിസ്ഥാനത്തിലായിരിക്കണം. ഉപഭോക്താക്കളിൽ നിന്ന് അമിതനിരക്കുകൾ ഈടാക്കുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടി.