കുവൈത്ത് സിറ്റി: പരിശുദ്ധ ഖുർആൻ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും, പഠന-പാരായണ പ്രചോദനം നൽകുകയെന്ന ലക്ഷ്യം വെച്ച് റമളാൻ മാസത്തിൽ രിസാല സ്റ്റഡ് സർക്കിൾ സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷൻ തർതീൽ നാഷനൽ ഹോളി ഖുർആൻ പ്രീമിയോ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഫർവാനിയ ഐ സി എഫ് ഹാളിൽ നടന്ന യോഗം ആർ എസ് സി ചെയർമാൻ ഷഹദ് മൂസയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി മുനവിർ അമാനി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് സെക്രട്ടറി അബ്ദുല്ല വടകര, അബു മുഹമ്മദ്, മുഹമ്മദലി സഖാഫി, ജസ്സാം കുണ്ടുങ്ങൽ, സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.
പരിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട ഇരുപതിലധികം മത്സര പരിപാടികൾ നടക്കും. സെക്ടർ, സോൺ മത്സരങ്ങളിലെ വിജയികളാണ് നാഷനൽ തർതീലിൽ മത്സരിക്കുക. രജിസ്ട്രേഷന് 6776 3942, 6598 2035, 9558 3993 നമ്പറിൽ ബന്ധപ്പെടുക.
ഭാരവാഹികൾ: മുഹമ്മദലി സഖാഫി (ചെയർമാൻ), അബൂബക്കർ സിദ്ധീഖ് (ജ. കൺവീനർ) സ്വാദിഖ് കൊയിലാണ്ടി (ഫിനാൻസ്) ഷുഹൈബ് മുട്ടം (മീഡിയ & പബ്ലിസിറ്റി) റാഷിദ് ചെറുശോല (ഫുഡ് & റിഫ്രഷ്മെന്റ്) റഫീഖ് കൊച്ചന്നൂർ (ഫെസിലിറ്റീസ്) അനസ് മുഈനി (പ്രോഗ്രാം) സലീം മാസ്റ്റർ (ജഡ്ജസ്) ഹാരിസ് വിയു (ഗിഫ്റ്റ്).