കുവൈത്തിൽ ഈദ് അൽ-ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

New Update

കുവൈറ്റ്: കുവൈത്തിൽ ഈദ് അൽ-ഫിത്തർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് മന്ത്രിസഭ. അവധി ദിവസങ്ങൾ ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കും.  

Advertisment

ഈദിന്റെ ആദ്യ ദിവസം മാർച്ച് 30 ഞായറാഴ്ചയായാൽ, മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ (ഞായർ മുതൽ ചൊവ്വാഴ്ച വരെ) മൂന്ന് ദിവസത്തെ അവധി നൽകും. പ്രവൃത്തി ഏപ്രിൽ 2 ബുധനാഴ്ച പുനരാരംഭിക്കും.


ഈദിന്റെ ആദ്യ ദിവസം മാർച്ച് 31, തിങ്കളാഴ്ചയായാൽ, മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ (ഞായർ മുതൽ വ്യാഴാഴ്ച വരെ) അഞ്ച് ദിവസത്തെ അവധി നൽകും. പ്രവൃത്തി ഏപ്രിൽ 6 ഞായറാഴ്ച പുനരാരംഭിക്കും.


അവശ്യ സേവനങ്ങളോ പ്രത്യേക ജോലി സ്വഭാവമോ ഉള്ള സ്ഥാപനങ്ങൾക്ക് അവധിക്കാല ഷെഡ്യൂൾ ബന്ധപ്പെട്ട അധികാരികൾ നിർണ്ണയിക്കും.