കുവൈത്ത്: ലഹരിസംബന്ധമായ കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിച്ചിരുന്ന അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ച് കുവൈറ്റ്. ഇതിൽ മുതിർന്ന സൈനികരും സൈനിക കരാറുകാരും ഉൾപ്പെടുന്നു.
അമേരിക്കയുമായി സൗഹൃദബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. തടവുകാർ ഇതിനകം ന്യൂയോർക്കിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ മോചനം, ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായി കണക്കാക്കപ്പെടുന്നു.