/sathyam/media/media_files/2025/01/08/rPhYidIew8dZ8v7t8Lh4.jpg)
കുവൈത്ത് സിറ്റി: മൊബൈൽ ബക്കാലയിലെ സംഘർഷത്തിൽ പരിക്കേറ്റ പ്രവാസിക്ക് ദാരുണാന്ത്യം. ബക്കാലയിൽ നിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞയാളെ പിടികൂടുന്നതിനിടയിലായിരുന്നു പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റത്.
ജഹറ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജഹറ ഗവർണറേറ്റിലെ അൽ മുത്ല പ്രദേശത്തായിരുന്നു സംഭവം. മരണപ്പെട്ടയാൾ ഏത് രാജ്യക്കാരൻ ആണെന്ന വിവരം വ്യക്തമായിട്ടില്ല.
സിൽവർ നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിലാണ് പ്രതി ബക്കാലയിൽ എത്തിയത് എന്ന് സീ സീ ടി വി ദൃ ശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തി.
പ്രതിയെ പിടികൂടുന്നതിനായി ഊർജ്ജിതമായ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസം സുലൈബിയ പ്രദേശത്തും സമാനമായ സംഭവം നടന്നിരുന്നു. ഈ കേസിലും ഗുരുതരമായി പരിക്കേറ്റ മറ്റൊരു പ്രവാസിയെ ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.