രിസാല സ്റ്റഡി സർക്കിൾ നാഷനൽ തർതീൽ പോസ്റ്റർ പ്രകാശനം ചെയ്തു

New Update
s

കുവൈറ്റ്: പരിശുദ്ധ ഖുർആൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുക, പഠന-പാരായണ പ്രചോദനം നൽകുക എന്ന ലഷ്യത്തിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷൻ തർതീൽ നാഷനൽ ഹോളി ഖുർആൻ പ്രീമിയോ പരിപാടിയുടെ പോസ്റ്റർ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ആബിദ് ഐബ്ലാക്കിനു നൽകി നിർവ്വഹിച്ചു. 

Advertisment

സയ്യിദ് സുഹൈൽ അസ്സഖാഫ്, എസ്എസ്എഫ് ഇന്ത്യ സെക്രട്ടറി ഉബൈദുള്ള സഖാഫി, അലവി സഖാഫി തെഞ്ചേരി എന്നിവർ സംബന്ധിച്ചു.

സെക്ടർ, സോൺ മത്സരങ്ങളിലെ വിജയികൾ മാറ്റുരക്കുന്ന ആർ.എസ്.സി നാഷനൽ തർതീൽ ഗ്രാൻഡ് ഫിനാലെ മാർച്ച് 28 ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കും.

Advertisment