/sathyam/media/media_files/2025/03/16/SFex2KjXVGQ2hSBBJ4HG.webp)
ജക്കാർത്ത:ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയന്തോയുടെ നിർദേശപ്രകാരം, 2015 മുതൽ പ്രാബല്യത്തിലുള്ള സൗദി അറേബ്യയിലേക്കുള്ള തൊഴിലാളി നിയമന വിലക്ക് നീക്കാൻ രാജ്യത്ത് തീരുമാനം.
ഇതിന്റെ ഭാഗമായി ഗാർഹിക ജോകിക്കാരെയും ഔദ്യോഗിക മേഖലകളിലെ തൊഴിലാളികളെയും വീണ്ടും അയക്കുമെന്ന് ഇൻഡൊനേഷ്യൻ സർക്കാരിന്റെ പ്രഖ്യാപനം.
കുടിയേറ്റ തൊഴിലാളി സംരക്ഷണ മന്ത്രി അബ്ദുൽ കാദിർ കർഡിംഗിന്റെ അഭിപ്രായത്തിൽ, നിലവിൽ സൗദി അറേബ്യയ്ക്ക് ഏകദേശം 600,000 ഇന്തോനേഷ്യൻ തൊഴിലാളികളുടെ ആവശ്യമാണ്. ഇതിൽ 400,000 പേർ ഗാർഹിക ജോലികൾക്കായും 200,000 പേർ ഔദ്യോഗിക തൊഴിൽ മേഖലകൾക്കായുമാണ്.
ഇത്തരം നിയമനങ്ങൾ ഔദ്യോഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യയും സൗദി അറേബ്യയും ജിദ്ദയിൽ ധാരണാപത്രം ഒപ്പുവെക്കാനിരിക്കുകയാണ്. 2025 ജൂണിൽ ആദ്യ സംഘം ജോലിക്കായി സൗദിയിലേക്ക് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട വ്യാപകമായ പരാതികളുടെ പശ്ചാത്തലത്തിൽ 2015 മുതൽ ഇന്തോനേഷ്യ സൗദിയിലേക്ക് തൊഴിൽ നിയമനം നിർത്തിവച്ചിരുന്നു.