/sathyam/media/media_files/2025/03/16/jr7e167aA0lJN3viTT93.jpeg)
കുവൈറ്റ്: കുവൈത്തിലെ കാസർഗോഡ് ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ മുൻ വർഷങ്ങളിലെന്ന പോലെ ഇപ്രാവശ്യവും വിപുലമായ ഇഫ്താർ വിരുന്ന് ഒരുക്കി.
ഫഹാഹീലിൽ പ്രത്യേകം സജ്ജീകരിച്ച കൂടാരത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമം നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാനാമതസ്ഥരേയും ഉൾക്കൊള്ളിച്ചു കൊണ്ട് സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നൽകിയ വിരുന്നിൽ മുഖ്യാതിഥി ആയിരുന്ന മുഹമ്മദ് നാസർ അൽ ബദ്ധ എല്ലാ പ്രവാസികൾക്കും റമദാനിൻ്റെ പുണ്യം നൽകുമാറാകട്ടെ എന്ന് ആശംസിച്ചു.
കെ ഇ എ ഫഹാഹീൽ ഏരിയ പ്രസിഡന്റ് മുരളി വാഴക്കോടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഇ എ സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച്ച് ഉത്ഘാടനം നിർവ്വഹിച്ചു. പ്രമുഖ വാഗ്മിയും അധ്യാപകനുമായ ഷിഹാബ് മാസ്റ്റർ നീലഗിരി റമദാൻ സന്ദേശം നൽകി.
കെ ഇ എ യുടെ വൈസ് ചെയർമാൻ അഷ്റഫ് അയ്യൂർ, ജനറർ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ എന്നിവർ ആശംസ അർപ്പിച്ചു.
കഴിഞ്ഞ നാലു വർഷമായി കെ ഇ എ ഫഹാഹീൽ എരിയയുടെ ഇഫ്താർ സംഗമവുമായി സഹകരിച്ചു വരുന്ന മുഹമ്മദ് നാസർ അൽ ബദ്ദയ്ക്ക് അഷറഫ് അയ്യൂരും ഷിഹാബ് മാസ്റ്റർക്ക് സുബെർകാടംകോടും ഉപഹാരം നൽകി.
ഇഫ്താർ സംഗമത്തിൻ്റെ കൺവീനർ സാജിദ് സുൽത്താൻ സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ പെരിയ നന്ദിയും പറഞ്ഞു