New Update
/sathyam/media/media_files/2025/03/16/6e99f-702039.jpeg)
കുവൈറ്റ്: ഭാരത് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ ഒമ്പതാമത് ഇഫ്താർ സംഗമം അബ്ബാസ്സിയ ഹെവൻ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു. ശനിയാഴ്ച നടന്ന പരിപാടിയിൽ, അനീസ് ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.
Advertisment
അസോസിയേഷൻ പ്രസിഡന്റ് സലിം ബാലുശ്ശേരി അധ്യക്ഷനായ ചടങ്ങിൽ മുൻ പ്രസിഡന്റ് ജയ്സൺ അങ്കമാലി സ്വാഗതം പറഞ്ഞു. സെക്രട്ടറി സുനു വർഗീസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണി ക്ലാസിക്, ബാബു മത്തായി, പ്രവാസി ടാക്സി അംഗം മുഹമ്മദ് റാഫി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.