New Update
/sathyam/media/media_files/2025/03/16/xR0DhBOLUq5keZJcE2qs.jpeg)
കുവൈറ്റ്: 33 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സ്ഥിരതാമസത്തിന് നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ് വൈ.എം.സി.എ ബോർഡ് അംഗം എം.എ ജോസഫിനെ മെമൻറ്റോ നൽകി ആദരിച്ചു. 1992 ൽ കുവൈറ്റിൽ എത്തിയ ജോസഫ് കോട്ടയം മാങ്ങാനം സ്വദേശിയാണ്.
Advertisment
മിനിസ്ട്രി ഓഫ് ഫിനാൻസിൽ എക്സികൂട്ടീവ് സെക്രട്ടറിയായിരുന്നു. വെ.എം.വി.എം ട്രഷറാർ, ബോർഡ് അംഗം, വിവിധ പ്രോഗ്രാമുകളുടെ കൺവീനർ ആയും പ്രവർത്തിച്ചു. ഭാര്യ: സൂസൻ ജോസഫ്, മക്കൾ: അഖിലേഷ്, അൻസു.
മാത്യൂസ് മാമ്മൻ (പ്രസിഡൻ്റ്), മനോജ് പരിമണം (സെക്രട്ടറി), അജേഷ് തോമസ് (ട്രഷ്റ്റി), മാത്യൂ കോശി (കണക്കൻ) സജി ജേക്കബ് (രക്ഷാധികാരി), എ. ഐ. കുര്യൻ (ബോർഡ് ചെയർമാൻ), ഡോ. നവീൻ ജോർജ് (വൈസ് പ്രസിഡൻ്റ്), പി.എ. ജോൺ, അജിത്ത് കണ്ണംപാറ, ഡോ. ജോൺ തോമസ്, എബി സാമൂവേൽ, വിൽസൺ വർഗ്ഗീസ് എന്നിവർ സംബന്ധിച്ചു.