ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/03/17/uSlRgOYpsVtMqWwHS42X.jpeg)
കുവൈറ്റ്: കുവൈത്തിൽ റമദാനിലെ അവസാന പത്തു ദിവസങ്ങളും ഈദുൽ ഫിതറും മുന്നിൽ കണ്ട് സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കണമെന്ന് ആക്ടിംഗ് പ്രധാനമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് നിർദേശം നൽകി.
Advertisment
ബയാൻ പാലസിൽ സംഘടിപ്പിച്ച ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തിരക്കേറിയ പ്രദേശങ്ങളിലും പള്ളികളിലും നിരീക്ഷണം കർശനമാക്കും.
വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾക്കും പ്രത്യേക പ്രാധാന്യം നൽകും. നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അൽ-യൂസഫ് വ്യക്തമാക്കി.
സുരക്ഷാ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പൊതുജന സുരക്ഷയെ ഉന്നത നിലയിൽ നിലനിർത്തുന്നതിനും തുടർച്ചയായ ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.