New Update
/sathyam/media/media_files/2025/03/17/xMAMGSfVfoqI97id28uw.jpeg)
കുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ സമിതികളിലെ (കോപറേറ്റീവ് സൊസൈറ്റികൾ) ഉന്നത പദവികൾ ഇനി മുതൽ കുവൈത്ത് സ്വദേശികൾക്കായി മാത്രമാകും. സാമൂഹികകാര്യ, തൊഴിലാളി മന്ത്രാലയമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
Advertisment
മന്ത്രാലയം കോ-ഓപ്പറേറ്റീവ് സമൂഹങ്ങളിലെ മാനേജ്മെന്റ് പദവികൾ സ്വദേശികൾക്ക് ഉറപ്പാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുകയാണ്.
നിലവിൽ ഇതിനു വേണ്ടിയുള്ള നടപടികൾ പൂർത്തിയായതായും അനുമതി ലഭിച്ചതിനുശേഷം നിയമനം ആരംഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ഈ നടപടിയിലൂടെ കുവൈത്തിലെ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് കൂടുതൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇതിനൊപ്പം, കോ-ഓപ്പറേറ്റീവ് രംഗത്ത് സ്വദേശികൾക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതെ സമയം ഈ നിയമം പ്രാബല്യത്തിൽ വരുന്നതോട് കൂടി നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമാകും.