/sathyam/media/media_files/2025/03/18/35wWl0CcmzTf9PEYdncN.jpeg)
കുവൈറ്റ്: കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ (KERA) ഇഫ്താർ സംഗമം വെള്ളിയാഴ്ച അബ്ബാസിയ എവർ ഗ്രീൻ ഓഡിറ്റോറിയത്തിൽ വച്ചു നടത്തി.
സംഘടന വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതം പറഞ്ഞു. സിറാജ് സ്രാമ്പിയെക്കൽ റമദാൻ പുണ്ണ്യദിനങ്ങളെ അനുഗ്രഹമാക്കി മാറ്റുന പ്രഭാഷണം നടത്തി.
ശരീരത്തെയും മനസ്സിനെയും വിശുദ്ധമാക്കുക വൃത്തിയും വെടിപ്പുമുള്ള ജീവിതം നയിക്കുക, അശരണരെയും അഗതികളേയും പ്രയാസപ്പെടുന്നവരെയും തന്നെപ്പോലെ പരിഗണിക്കുക, ഇതിലൂടെയെല്ലാം പുണ്യംനേടി ദൈവത്തിന്റെ ഇഷ്ടദാസനാവുക, ഇതാണ് റമദാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.
കേര ട്രഷർ ശശികുമാർ, വനിതാ വേദി കൺവീനർ ജിനി ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് എറണാകുളം ജില്ലയിലെ സഹോദര സഘടനകളായ അങ്കമാലി അസോസിയേഷൻ, ആലുവ അസോസിയേഷൻ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. ഇവന്റ് കോർഡിനേറ്റർ നൈജിൽ എ.സി. നന്ദി പറഞ്ഞു.