/sathyam/media/media_files/2025/03/22/Ll0rKYXMyrBUjkfccIA6.jpg)
കുവൈറ്റ്: വർത്തമാന ലോകത്ത് ലഹരിയും അതിക്രമങ്ങളും സൃഷ്ടിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള വിവിധ മാർഗങ്ങൾക്ക് വ്യത്യസ്ത സംഘടനകൾ പരസ്പരം കൈകൊർത്ത് പ്രവർത്തിക്കണമെന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ നൗഷാദ് മദനി അഭിപ്രായപ്പെട്ടു. റെസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സകല തിന്മകളുടെയും താക്കോലായ ലഹരി ഉപയോഗം മനുഷ്യനെ പരസ്പര ശത്രുതയിലേക്ക് നയിക്കുമെന്ന വിശുദ്ധ ഖുർആന്റെ അദ്ധ്യാപനം ഉൾക്കൊണ്ട് വിശുദ്ധ ഖുർആൻ പഠനവും നല്ല രക്ഷാകർതൃത്വവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഖൈത്താൻ രാജധാനി പാലസ് റെസ്റ്റാറ്റാന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമം റോക് ചെയർമാൻ അബു കോട്ടയിൽ ഉത്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു.
മെഡെക്സ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലി, മാംഗോ ഹൈപ്പർ എം ഡി റഫീഖ് അഹ്മദ്, ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), എം ആർ നാസർ ( കെ എം സി സി ), ശരീഫ് പി ടി ( കെ ഐ ജി ), ഹാഫിള് മുഹമ്മദ് അസ്‌ലം ( കെ കെ ഐ സി ), മുഹമ്മദ് റാഫി എൻ (എം ഇ സ് ), അബൂബക്കർ സിദിഖ് മദനി (ഐ ഐ സി ), സത്താർ കുന്നിൽ (ഐ എം സി സി ), ഷറഫുദ്ദിൻ കണ്ണേത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി .
യൂനുസ് സലിം, അപ്സര മഹമൂദ്, ബഷീർ ബാത്ത, ഡോക്ടർ റാഷിദ്, ബക്കർ തിക്കോടി, എം സി നിസാർ എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാം കൺവീനർ സുബൈർ ഇ സി, എൻ കെ അബ്ദുറഹീം, ഷാഫി മഫാസ്, മുഹമ്മദ് ഹയ, റുഹൈൽ വി പി, മജീദ് ബി കെ, അഷ്‌റഫ് സി പി, ഇക്ബാൽ, റഷീദ് തൃശൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നിദാൽ മഹമൂദ് ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി ഖമറുദ്ദീൻ സ്വാഗതവും ട്രെഷറർ നജീബ് പി വി നന്ദിയും പറഞ്ഞു.