കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പരിഷ്കരിച്ചു. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി നിജപ്പെടുത്തി. സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും ലൈസൻസ് ലഭിക്കുക 15 വർഷത്തേക്ക്

New Update
d

കുവൈത്ത്: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ പരിഷ്കരണം നടപ്പിലാക്കി ആഭ്യന്തര മന്തലായം. പുതിയ നിയമപ്രകാരം കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് 15 വർഷത്തേക്കാണ് ലഭിക്കുക. 

Advertisment

കൂടാതെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. പൗരത്വമില്ലാത്തവർക്ക് അധികൃതർ നൽകുന്ന താമസ രേഖയുടെ കാലാവധി അനുസരിച്ചാകും ലൈസൻസ് പുതുക്കി നൽകുക. 

വിവിധ വിഭാഗങ്ങളിലായി സ്വകാര്യ, പൊതുഗതാഗത, മോട്ടോർസൈക്കിൾ, കൃഷി, വ്യാവസായിക, നിർമ്മാണ വാഹനങ്ങൾ എന്നിവയ്ക്കായി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

Advertisment