കുവൈത്തിൽ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് റദ്ദാക്കി വാണിജ്യ മന്ത്രാലയം. നടപടി നറുക്കെടുപ്പിനിടെ തിരിമറി നടന്നെന്ന് ആരോപിച്ച്

New Update
d

കുവൈറ്റ്: കുവൈത്തിൽ വാണിജ്യ സ്ഥാപനത്തിന്റെ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വാണിജ്യ മന്ത്രാലയം റദ്ദാക്കി. നറുക്കെടുപ്പിനിടെ തിരിമറി നടന്നതായി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളുണ്ടായതിനെ തുടർന്നാണ് നടപടി. 

Advertisment

സമ്മാന വിതരണവും തുടർ നടപടികളും താൽക്കാലികമായി നിർത്തിവച്ചതായി മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ വിശ്വാസ്യതക്കും സുതാര്യതക്കും ഭീഷണി ഉയർത്തുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിസ്തൃതമായ അന്വേഷണം ആരംഭിച്ചു.

Advertisment