/sathyam/media/media_files/2025/03/23/3VXdqNsqBuX4slvB0lbG.jpeg)
കുവൈറ്റ് സിറ്റി: കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ട്രിവാന്‍ഡ്രം ക്ലബ്ബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു.
സാല്‍മിയ ആർഡിഓ ഹാളിൽവച്ചു പ്രസിഡന്റ് രാജേഷ് കൃഷ്ണ പാലക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ലോക കേരളാ സഭ അംഗം ബാബു ഫ്രാൻസിസ് ഉല്‍ഘാടനം ചെയ്തു. ഇസ്മായില്‍ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി.
ടിസികെ സ്ഥാപകനും ചെയർമാനുമായ രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി. പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരിയും, എൻഎസ്എസിന്റെ മുന്‍ പ്രസിഡന്റുമായ ജയകുമാർ, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിന്റെ പ്രസിഡന്റ് ബിജു സ്റ്റിഫൻ,
നടക സിനിമ രംഗത്തേ പ്രശസ്തനായ കാലകാരൻ ഷെമേജ് കുമാർ, ഫ്ലയ് വേള്‍ഡ് ഇൻന്റ്ർനാഷണല്‍ ജനറല്‍ മാനേജർ നാഷ്, കാല പ്രവർത്തകരായ മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, ഡോ. എബ്രാഹാം, വെബ്ജിയോർ ടിവി പ്രവർത്തകരായ നിജാസ്, ഷാജഹാൻ, ഫ്യുച്ചർ ഐ തീയേറ്റർ & ഫ്യുച്ചർ ഐ ഫിലിം ക്ലബിന്റെ പ്രസിഡന്റ് സന്തോഷ് കുട്ടത്ത്,
തണല്‍ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് സുല്‍ഫിക്കർ, ഏഷ്യൻസ് Xl ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷിച്ചു എന്നിവർ ആശംസയറിച്ചു. ടിസികെ അംഗങ്ങളായ ലിദിയ സ്റ്റിഫന്റെയും അശ്വതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രോഗ്രാമിൽ ഫാമിലി അംഗങ്ങളായ ആശ രാജേഷ് സ്വാഗതവും, ആതിര ജിബീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.