ടിഫാക്ക് കപ്പ് സീസൺ - 2 ഏപ്രിൽ ഒന്നിന്

New Update
s

കുവൈത്ത് സിറ്റി: ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) ഓൾ ഇന്ത്യ സെവൻ എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് "ടിഫാക്ക് കപ്പ്" സീസൺ - 2 എന്ന പേരിൽ ഏപ്രിൽ 1ന് മിഷറഫ് ഗ്രൗണ്ടിൽ വച്ച് വൈകുന്നേരം 4 മണി മുതൽ നടത്തും.

Advertisment

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുക്കുക. വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും വിതരണം ചെയ്യും. മികച്ച കളിക്കാർക്കും പ്രോൽസാഹന സമ്മാനങ്ങളും വിതരണം ചെയ്യും. 

തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളും ഫുട്ബോൾ പ്രേമികളും ചേർന്ന് 2023 ഡിസംബർ 22 ന് രൂപവത്കരിച്ചതാണ് ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) എന്ന സംഘടന. കളിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും അഭിവൃദ്ധിക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ടിഫാക്ക്. 

ഏപ്രിൽ ഒന്നിന് നടത്തുന്ന "ടിഫാക്ക് കപ്പ്" സീസൺ - 2 ടൂർണമെന്റിൽ കുവൈത്തിലെ പ്രമുഖ വ്യവസായ പ്രമുഖരും, മാധ്യമ പ്രവർത്തകരും,  കലാ/ കായിക പ്രവർത്തകരും പങ്കെടുക്കും. 

ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ, ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ്, ട്രഷറർ ബിജു ടൈറ്റസ്, ടൂർണമെന്റ് കൺവീനർ ജോബ് ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Advertisment