New Update
/sathyam/media/media_files/2025/03/26/SySG9nSWiY1kEgZLQbh6.jpg)
കുവൈറ്റ് സിറ്റി: കുവൈത്തിൽ ശവ്വാൽ മാസത്തിലെ ചന്ദ്രദർശനം വിലയിരുത്തുന്നതിനായി ചന്ദ്രദർശന സമിതി മാർച്ച് 29 ശനിയാഴ്ച യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.
Advertisment
ഹിജ്‌രി 1446-ാം വർഷത്തിലെ ഈദ് അൽ ഫിത്വർ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി സമിതി ചന്ദ്രക്കല കാണുമോ എന്നത് വിലയിരുത്തും.
ശവ്വാൽ മാസത്തിന്റെ ചന്ദ്രക്കല ദർശിക്കുന്നവർ ചന്ദ്രദർശന സമിതിയെ ഉടൻ തന്നെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അതിനായി 25376934 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിപ്പിൽ പറയുന്നു.