കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ 11 ഇടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു

New Update
s

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിലായി 11 ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു.

Advertisment

അബ്ബാസിയ്യ  ഇന്റഗ്രിറ്റെഡ് സ്‌കൂളിന് പിൻവശം, അൽ ജാബിർ സ്‌കൂളിന് സമീപത്തുള്ള ഗ്രൗണ്ടിൽ പി.എൻ അബ്ദുൽ ലത്തീഫ് മദനി, ഫർവാനിയ ബ്ലോക്ക് ആറിലെ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ സമീർ അലി ഏകരൂൽ, സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് നിംഷിനു സമീപത്തുള്ള ഗ്രൗണ്ടിൽ പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, 

മംഗഫ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ സിദ്ധീഖ് ഫാറൂഖി, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ ഷഫീഖ് മോങ്ങം, ഖൈത്താൻ ഹയാ ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ ഷബീർ സലഫി, റിഗായ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ മുസ്തഫ സഖാഫി, 

മെഹ്ബൂല മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള രിസാല സ്‌കൂൾ ഗ്രൗണ്ടിൽ കെ.സി .മുഹമ്മദ് നജീബ്, ഹവല്ലി പാർക്കിന്  മുൻവശമുള്ള ഗ്രൗണ്ടിൽ അബ്ദുറഹ്മാൻ തങ്ങൾ, ജഹറ ബൈറൂത്തി ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ മുഹമ്മദ് അഷ്‌റഫ് ഏകരൂൽ, 

ഷർഖ്  മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ സൈദലവി സുല്ലമി എന്നിവർ ഈദ് നമസ്‌കാരത്തിനും ഈദ് പ്രഭാഷണത്തിനും നേതൃത്വം നൽകും.

രാവിലെ 5.56ന് ആരംഭിക്കുന്ന ഈദ് ഗാഹിലേക്ക് വരുന്നവർ അംഗ ശുദ്ധീകരണം നടത്തി വരണമെന്നും എല്ലാ ഈദ് ഗാഹിലും സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Advertisment