എറണാകുളം ജില്ലാ അസോസിയേഷൻ കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

New Update

കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷൻ കുവൈറ്റ് ഇഫ്‌താർ സംഗമം മംഗഫ് ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈറ്റിലെ കലാ സാംസ്‌കാരിക പ്രവർത്തകൻ ബാബുജി ബത്തേരി ഉദ്‌ഘാടനം നിർവഹിച്ചു. 

Advertisment

publive-image

ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് നിറഞ്ഞ സദസ്സിനെ സ്വാഗതം ചെയ്തു. ഹസിം സേട്ട് സുലൈമാൻ (ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ഓപ്പറേഷൻ ഹെഡ്) റമദാൻ സന്ദേശം നൽകി. 

പ്രിൻസ് ബേബി (ട്രഷറർ), പ്രവീൺ മാടശ്ശേരി (ജനറൽ കോർഡിനേറ്റർ), ബിന്ദു പ്രിൻസ് (മഹിളാവേദി), ജിനോ എം കെ ( പേട്രൻ ), ജോയ് മന്നാടൻ  ( അഡ്വൈസറി ബോർഡ് ), അജി മത്തായി (വൈസ് പ്രസിഡൻറ്), ഹെലൻ മരിയ ജോബി (ബാലവേദി), ഫ്രാൻസിസ് കെ എം പീറ്റർ കെ മാത്യു (യൂണിറ്റ് കൺവീനേഴ്‌സ്,) 

publive-image

ജിജു പോൾ (യൂണിറ്റ് സെക്രട്ടറി), ജോസഫ് കോമ്പാറ (ജോയൻറ് കോർഡിനേറ്റർ), സാബു പൗലോസ് മുൻ പ്രസിഡന്റുമാരായ അബ്ദുൽ റഹിം, ജിയോ മത്തായി കുവൈറ്റിലെ ഇതര സംഘടനാ പ്രതിനിധികളായ മാർട്ടിൻ മാത്യു, സജീവ് നാരായണൻ എന്നിവർ ഇഫ്‌താർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു.  

publive-image

ജോബി ഈരാളി, ബാലകൃഷ്ണൻ മല്യ, ധനഞ്ജയൻ, ഷോജൻ ഫ്രാൻസിസ്, മനോജ് ഐസക്, ജയകൃഷ്ണൻ, അനീഷ് ബാബു, ടെൻസൺ ലാസർ, ലിസ്സ വര്ഗീസ്, ഷൈനി തങ്കച്ചൻ,സൗമ്യ ജിനോ, ഷജിനി അജി, റോസ്മി ജിജു എന്നിവർ ഇഫ്‌താർ വിരുന്നിനു നേതൃത്വം നൽകി.

publive-image

യൂണിറ്റ് കൺവീനർ ജോളി ജോർജ് അവതാരകൻ ആയിരുന്ന ഇഫ്‌താർ സംഗമത്തിന്റെ അണിയറ പ്രവർത്തകർക്കും സദസ്സിനും ഇവൻറ്  കൺവീനർ അനു കാർത്തികേയൻ നന്ദി പ്രകാശിപ്പിച്ചു.

Advertisment