കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ പുതിയ ഭാവരവാഹികളെ തിരഞ്ഞെടുത്തു

New Update
D

കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ 2025-26 വർഷത്തെ ഇടവകയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

Advertisment

വെള്ളിയാഴ്‌ച സഭ ആരാധനയ്ക്ക് ശേഷം നടന്ന വാർഷിക പൊതുയോഗത്തിൽ റവ. പ്രജീഷ് മാത്യുവിന്റെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞവർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു. 

ഇടവകയുടെ വൈസ് പ്രസിഡന്റായി ജിജി ജോൺ, സെക്രട്ടറി മൃദുൻ ജോർജ്, ട്രസ്റ്റി, രാഗിൽ രാജ്, ലേഡീസ് സെക്രട്ടറിയായി ഷിജി ഡേവിസ് ജോയിന്റ് സെക്രട്ടറി ജേക്കബ് ഷാജി, ആത്മീയ ശുശ്രൂഷകൻ ജിതിൻ ടി എബ്രഹാം, മീഡിയ കോർഡിനേറ്റർ സോനറ്റ് ജസ്‌റ്റിൻ, 

ഗായക സംഘം പ്രതിനിധിയായി ജോൺസൻ മാത്യു, യൂത്ത് ഫെല്ലോഷിപ്പ് പ്രതിനിധിയായി ബിജോമോൻ, സൺഡേസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ ജേക്കബ് ഷാജിയും, ഇടവകയുടെ കമ്മിറ്റി അംഗങ്ങൾ ആയി എം.ടി. തോമസ്, ഡെയ്‌സി ഇ. വിക്ട‌ർ, ജെമിനി സുനിൽ, ജോളി ജോൺ എന്നിവർ അടങ്ങുന്ന ഒരു ഇടവക കമ്മറ്റിയെയും തിരഞ്ഞെടുത്തു.

Advertisment