ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു

New Update
d

കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയയില്‍ ചേര്‍ന്ന സെന്‍ട്രല്‍കമ്മിറ്റിയില്‍  സുധിർ വി. മേനോൻ അധ്യക്ഷത വഹിച്ചു. 

Advertisment

സമ്മേളനത്തിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അതിന്മേൽ  അംഗങ്ങൾ ചർച്ചകളും നടത്തി. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

പ്രസിഡന്‍റ് - സുധീര്‍ വി മേനോന്‍, ജനറല്‍ സെക്രട്ടറി - ഹരി ബാലരാമപുരം, ട്രഷറര്‍ - പ്രഭാകരന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രാജ് ഭണ്ടാരി (ജോയിന്റ് ജനറൽ സെക്രട്ടറി), രാജേഷ്. ആര്‍.ജെ (വെൽഫെയർ സെക്രട്ടറി), രശ്മി നവീൻ ഗോപാൽ (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 

തുടർന്നുള്ള വർഷങ്ങളിൽ ഭാരതീയ പ്രവാസി പരിഷത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും വിപുലവും ആക്കുന്നത് സംബന്ധിച്ച് ഭാരവാഹികള്‍ ചര്‍ച്ചകള്‍ നടത്തി.

Advertisment