New Update
/sathyam/media/media_files/2025/03/29/aV3dxHHElnlXhaBMT6YW.jpeg)
കുവൈറ്റ് സിറ്റി: വടശ്ശേരിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റിൻ്റെ സജീവ പ്രവർത്തകനും, മുൻ സെക്രട്ടറിയും, ട്രസ്റ്റിയുമായിരുന്ന ബിൻസൺ ജോണിനും കുടുംബത്തിനും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
Advertisment
ചടങ്ങിൽ സംഘടനയുടെ സ്നേഹോപകാരമായ മെമന്റോയും നൽകി ബിൻസൺ ജോണിനെ ആദരിക്കുകയും ചെയ്തു.
യാത്രയയപ്പ് മീറ്റിങ്ങിൽ ബിൻസൺ നും കുടുമ്പത്തിനും അസോസിയേഷൻ്റെ രക്ഷാധികാരി ജിജി പാലത്തിങ്കൽ, പ്രസിഡൻ്റ് ജിബു പി തോമസ്, വൈസ് പ്രസിഡൻ്റ് അജി പാപ്പച്ചൻ, സെക്രട്ടറി മൃദുൻ ജോർജ്, കമ്മിറ്റി അംഗങ്ങളായ മിന്നു മാത്യു, നിബി ചെറിയാൻ, അസോസിയേഷൻ അംഗമായ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.