കുവൈറ്റിൽ പെരുന്നാൾ ദിനത്തിൽ പ്രായപൂർത്തിയാവാത്ത പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

New Update
f

കുവൈറ്റ് സിറ്റി : ഹവല്ലിയിൽ പെരുന്നാൾ ദിനത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയോട് ക്രൂരത. 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി.

Advertisment

ആക്രമത്തിൽ പരിക്കേറ്റ സിറിയൻ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം പൂർണ്ണമായും സമ്മതിച്ചു. സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ മുമ്പും പ്രതിയായിട്ടുണ്ട്. പ്രതിക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമനടപടികൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 

Advertisment