ടിഫാക്ക് കപ്പ് സീസൺ 2: മത്സര ക്രമവും ട്രോഫി പ്രകാശനവും നടത്തി

New Update

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശികളായ ഫുട്ബോൾ താരങ്ങളുടെയും ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ മിഷറഫ് ഗ്രൗണ്ടിൽ വച്ച് "ടിഫാക്ക് കപ്പ്" സീസൺ 2 ഓൾ ഇന്ത്യ സെവൻ എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

Advertisment

കുവൈത്തിലെ പ്രമുഖ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഫ്രണ്ട്സ് എഫ്.സി, പി.എഫ്.സി ട്രിവാൻഡ്രം, ലീഡ്സ് എഫ്.സി, എഫ്.സി സ്പാർക്‌സ്, ഗ്രാൻഡ് സോകർ എഫ്.സി, തമ്പി എഫ്.സി, ജെഴ്സൺ ടിഫാക്ക്, മൽഹാർ എഫ്. സി, കൊമ്പൻസ് കോട്ടയം, പെട്രോസ്റ്റാർ മലപ്പുറം ബ്രദർസ്, ഓർമ ചാമ്പ്യൻസ് എഫ്.സി, വൈ.എസ്.എ, അമാസ് ടിഫാക്ക്, അൽ ഹൈതേം കേരള ചാലഞ്ചേഴ്സ്, ചില്ലീസ്, മാക് എന്നീ ടീമുകൾ മാറ്റുരയ്ക്കും.

publive-image

ഫർവാനിയയിലെ നൗഷാദ് റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ മത്സര ക്രമനിശ്ചയവും ട്രോഫി പ്രകാശനവും നടന്നു. കുവൈത്തിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളുടെ പ്രതിനിധികൾ, ടീം മാനേജർമാർ, പരിശീലകർ, ടിഫാക്ക് ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കൺവീനർ ജോബ് ജോസഫ് ടൂർണമെന്റിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി മെർവിൻ വർഗീസ് സ്വാഗതവും ട്രഷറർ ബിജു ടൈറ്റസ് നന്ദിയും പറഞ്ഞു.

Advertisment