/sathyam/media/media_files/2025/04/01/acm0Fk7DIDWyP1zu7JDA.jpeg)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈദുൽ ഫിത്ർ ദിനത്തിൽ ഈദ് സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്ര സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ ഉദ്ഘാടനം ചെയ്തു.സൈനുൽ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു. ഷബീർ മാസ്റ്റർ ചെമ്മാട് ഈദ് പ്രഭാഷണം നടത്തി.
വിശാലമായ മാനവിക ഐക്യത്തിന്റെ സന്ദേശമാണ് ഈദുൽ ഫിത്ർ നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ, ക്വിസ് മത്സരം ,ഇശൽ വിരുന്ന്, പ്രാർത്ഥന സദസ്സ്, തുടങ്ങിയവയും ഈദ് സംഗമത്തോടനുബന്ധിച്ച് നടന്നു.
കേന്ദ്ര മേഖല നേതാക്കളായ അബുൽ ലത്തീഫ് എടയൂർ, ശിഹാബ് മാസ്റ്റർ നീലഗിരി, ഇല്യാസ് മൗലവി, ഇസ്മായിൽ വള്ളിയോത്ത്, ടി വി ഫൈസൽ, ഹബീബ് കെ എം,കരീം ഫൈസി, അബ്ദുൽ റഹീം ഹസനി,മിസ്ഹബ് തായില്ലത്ത് സംസാരിച്ചു. അബ്ദുൽ നാസർ കോഡൂർ സ്വാഗതവും അബ്ദുൽ സലാം പെരുവള്ളൂർ നന്ദിയും പറഞ്ഞു.