കുവൈത്തിൽ ഇന്ത്യക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കർണാടക സ്വദേശി; അന്വേഷണം തുടരുന്നു

New Update
s

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യക്കാരന്റെ കുത്തേറ്റ് മരിച്ചത് കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനി മുബാഷിറ (34) ആണെന്ന് സ്ഥിരീകരിച്ചു. കഴുത്തറുത്ത നിലയിൽ മരിച്ച നിലയിലാണ് ഇവർ കണ്ടെത്തിയത്.

Advertisment

സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനായ ഒരാളെ കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്.

മുബാഷിറയുടെ ഭർത്താവ് സയ്യിദ് ജാഫർ ആണ്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

പോലീസ് ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

Advertisment