/sathyam/media/media_files/2025/04/03/O6Pi1P7W20P3FIAJ35E3.jpeg)
കുവൈത്ത് സിറ്റി: ലോകസഭാ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഭരണകൂടം മതേതരമായിരിക്കണമെന്ന ഭരണഘടനാ ചട്ടങ്ങൾ മുസ്ലിംകൾക്കുനേരെയുള്ള നിയമനിർമ്മാണങ്ങൾ വഴി ഓരോ ഘട്ടത്തിലും ലംഘിക്കപ്പെടുകയാണ്. മോഡി സർക്കാർ അധികാരത്തിൽ വന്നത് മുതൽ മുസ്ലിംകൾക്കെതിരെ നിയമ നിർമ്മാണങ്ങളും ഭേദഗതികളും കൊണ്ടുവരുന്നതിൽ വലിയ ആവേശമാണ് കാണിക്കുന്നത്.
മുസ്ലിം വിരുദ്ധത രാജ്യത്താകമാനം പ്രസരിപ്പിക്കുകയാണ് സംഘപരിവാർ ഇതുവഴി ലക്ഷ്യമിടുന്നത്. മുസ്ലിംകൾ അവരുടെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് വഖഫ് ചെയ്ത സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവർക്കുള്ള സ്വതന്ത്രമായ അവകാശത്തെ ഇല്ലാതാക്കുന്നത് നീതീകരിക്കാവുന്നതല്ലന്നും
ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്ഹൂർ തങ്ങൾ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.