/sathyam/media/media_files/2025/04/08/MQaiAMVjguKKUn7cyZPf.jpeg)
കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളിലെ ഗ്രൗണ്ടുകളിൽ പാർക്കുചെയ്‌തിരുന്ന വാഹനങ്ങൾ മോഷ്ടിച്ച് പലഭാഗങ്ങളാക്കി വിൽക്കുകയും പിന്നീട് കുറ്റസാധ്യത മറയ്ക്കാൻ വാഹനങ്ങളുടെ ബോഡികൾ സ്കാർപ്പ് ചെയ്തു മുറിച്ചു മാറ്റുകയും ചെയ്തുവന്നിരുന്ന 6 അംഗ ഈജിപ്ഷ്യൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി.
സൽമിയിലെ സ്ക്രാപ്പ് പ്രദേശത്തായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥർക്കു ലഭിച്ച കൃത്യമായ വിവരത്തെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൽ സംഘത്തെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ നിരവധി മോഷണ വാഹനങ്ങളും അതിന്റെ വ്യത്യസ്ത ഭാഗങ്ങളും കണ്ടെത്തി.
ആദ്യഘട്ട അന്വേഷണത്തിൽ സംഘം രാത്രി വൈകിയാണ് വാഹനങ്ങൾ എടുക്കുന്നതെന്നും തുടർന്ന് അവ സൽമിയിലെ സ്ക്രാപ്പിലേക്ക് കൊണ്ടുപോയി പൊളിക്കുന്നതായും കണ്ടെത്തി. പിടിയിലായ പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.