കള്ളപ്പണം തടയുന്നതിനുള്ള ധനകാര്യ-വാണിജ്യ വകുപ്പുകളുടെ ശ്രമങ്ങൾ പ്രശംസനീയം: കുവൈത്ത് മന്ത്രിസഭ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
s

കുവൈത്ത് സിറ്റി: രാജ്യത്തെ ധനവ്യവസ്ഥയും അന്തർദേശീയ അംഗീകാരവും നിലനിർത്തുന്നതിന്റെ ഭാഗമായി മണി ലോണ്ടറിംഗും തീവ്രവാദ ധനസഹായവും തടയുന്നതിനായി ധനകാര്യ, സാമ്പത്തിക നിക്ഷേപ, വാണിജ്യ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങളെ മന്ത്രിസഭ ശക്തമായി പ്രശംസിച്ചു.

Advertisment

അന്തർദേശീയ ആന്റി മണി ലോണ്ടറിംഗ് ഗ്രൂപ്പായ FATFന്റെ ആവശ്യങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന മാസാന്തര റിപ്പോർട്ട്‌ അവതരിപ്പിച്ച ധനകാര്യ-സാമ്പത്തിക നിക്ഷേപ വകുപ്പ് മന്ത്രി നൂറ സുലൈമാൻ അൽഫ്സാമും, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽഅജീൽ അൽഅസ്‌കറും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിസഭയുടെ അഭിനന്ദനത്തിന് അർഹരായി.

വ്യാജ ഇടപാടുകളും മണി ലോണ്ടറിംഗും തടയാൻ കുവൈത്ത് കേന്ദ്രബാങ്കിന്റെ നിയന്ത്രണത്തിൽ വിനിമയ സ്ഥാപനങ്ങളുടെ മേൽനോട്ടം കൊണ്ടുവരുന്ന നടപടികൾ സംബന്ധിച്ച വിശദീകരണവും മന്ത്രിസഭ ശ്രവിച്ചു.

അതേസമയം, ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കെ തീപിടിത്തത്തിൽ വീരമൃത്യു വരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സാലിം ഫഹാദ് അൽഅജ്മിക്ക് മന്ത്രിസഭ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ മരണം ദേശീയ ദൗത്യത്തിൽ ബഹുമാന്യമായ രക്തസാക്ഷിയാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.

കൂടാതെ, ചില പൗരത്വങ്ങൾ റദ്ദാക്കുന്നതിനെയും മിനിസ്റ്റേഴ്സ് കമ്മിറ്റി കളിലേക്കുള്ള വിഷയങ്ങളുടെയും തീരുമാനങ്ങളും മന്ത്രിസഭയ്ക്ക് മുൻപിൽ വന്നു. 1959ലെ കുവൈത്ത് പൗരത്വ നിയമപ്രകാരം പൗരത്വം നഷ്ടപ്പെട്ട ചില കേസുകൾ സംബന്ധിച്ച തീരുമാനം അംഗീകരിച്ചു.

Advertisment