കുവൈറ്റിൽ ഗതാഗത നിയമലംഘനത്തെ തുടർന്നുള്ള ഫയൽ ബ്ലോക്കുകൾ ക്ലിയർ ചെയ്യാൻ അവസരം

New Update
kuwait traffic violation

കുവൈത്ത്: ഗതാഗത നിയമലംഘനങ്ങളെ തുടർന്നുള്ള ഫയൽ ബ്ലോക്കുകൾ ക്ലിയർ ചെയ്യാൻ പിഴ അടച്ചുകൊണ്ട് നേരിട്ട് അവസരം ഒരുക്കിയതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും.

Advertisment

വ്യാഴം വെള്ളി ദിവസങ്ങളിൽ അൽ ഖൈറാൻ മാളിലും അടുത്ത ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ അവന്യൂസ് മാളിലും ഈ സേവനം ലഭ്യമായിരിക്കും. രാവിലെ 10:00 മുതൽ രാത്രി 10:00 വരെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബ്ലോക്ക് ചെയ്ത ഫയലുകൾ സിസ്റ്റത്തിൽ നിന്ന് നേരിട്ട് പിഴ അടച്ച് നീക്കം ചെയ്യാനും, അതുവഴി മറ്റ് ഇടപാടുകൾ പൂര്‍ത്തിയാക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതർ അറിയിച്ചു.

ഗവർണറേറ്റുകളിലെ ഗതാഗത വകുപ്പുകൾ വഴി ഇത്തരമൊരു ക്ലിയറൻസ് ലഭിക്കില്ലെന്നും, ഈ പ്രത്യേക അവസരം ഉപയോഗിച്ച് നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Advertisment