New Update
/sathyam/media/media_files/2025/04/10/tTAzJ3vJNRGdOCwSJgKA.jpg)
കുവൈറ്റ്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു.
Advertisment
ഏപ്രിൽ 13 ഞായറാഴ്ച വൈകുന്നേഴം 8:15 ന് അബ്ബാസിയ എസ്പെയർ സ്കൂളിന് മുൻവശത്തുള്ള മസ്ജിദ് അബ്ദുറഹ്മാൻ ഔഫിലെ ബെയ്സ്മെന്റിൽ വെച്ച് നടക്കുന്ന പഠന ക്ലാസിന് മൗലവി പി.എൻ അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് നേതൃത്വം നൽകും.
കുവൈത്തിൽ നിന്നോ, നാട്ടിൽ നിന്നോ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകാൻ ഉദ്ദേശിക്കുന്ന ആർക്കും ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുമെന്നും, സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് 66113989, 97926172 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.