റാന്നി സെന്റ് തോമസ് കോളേജ് അലുമിനി അസോസിയേഷൻ കുവൈറ്റ് ഘടകത്തിന് പുതിയ നേതൃത്വം

New Update
g

കുവൈറ്റ്: റാന്നി സെന്റ് തോമസ് കോളേജ് അലുമിനി അസോസിയേഷൻ കുവൈറ്റ് ഘടകത്തിന് പുതിയ നേതൃത്വമായി. 

Advertisment

കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് രക്ഷാധികാരിയും, രഞ്ജി വർഗീസ് ഉപരക്ഷാധികാരിയായും, ടിബി മാത്യു പ്രസിഡന്റായും, ജിനു വി. ജോം ജനറൽ സെക്രട്ടറിയായും, ഷിബു സാമുവൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. 

അനി സ്റ്റീഫൻ, അനീഷ് സി. ജേക്കബ് എന്നിവർ വൈസ് പ്രസിഡന്റുമാരായി പ്രവർത്തിക്കും. ടോണി പോത്തൻ ജോയിന്റ് സെക്രട്ടറിയായും, സിമി പ്രദീപ് ലേഡി സെക്രട്ടറിയായും, സജിലു തോമസ് ജോയിന്റ് ട്രഷറർ ആയും, 

സജു ഉതുപ്പാൻ, മാത്യു വാണിയേടത്ത് എന്നിവർ ഓഡിറ്റർമാരായും  തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 2025-26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Advertisment