കുവൈറ്റ്: കുവൈത്തിൽ മലയാളി യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
കാസർഗോഡ് നീലേശ്വരം പരപ്പ സ്വദേശി ആദർശ് രാജു (28) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ സ്വദേശി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വർഷം ജനുവരിയിലാണ് ഇദ്ദേഹം ഡ്രൈവർ ജോലിക്കായി കുവൈത്തിൽ എത്തിയത്. അവിവാഹിതനാണ്.
പിതാവ് : രാജു തങ്കപ്പൻ, മാതാവ് : ബിന്ദു, സഹോദരങ്ങൾ : അർജുൻ, ബിന്ദുജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.