കുവൈത്ത്: പൊതു സുരക്ഷയും നിയമപരിപാലനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം മൈദാൻ ഹവല്ലി പ്രദേശത്ത് വൻ സുരക്ഷാ പരിശോധന നടത്തി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
ട്രാഫിക്-ഓപ്പറേഷൻസ് വിഭാഗവും സ്പെഷ്യൽ സിക്യൂരിറ്റി ഫോർസുകളും ഉൾപ്പെടെ നിരവധി വകുപ്പുകൾ പങ്കെടുത്ത പരിശോധനയിൽ 921 തരം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
താമസ-തൊഴിൽ നിയമലംഘനങ്ങളിൽ 5 പേരെയും, വിവിധ കേസുകളിലുള്ളള 5 പേരെയും, പിടികിട്ടാപുള്ളികളായ 3 പേരെയും, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട 3 പേരെയും മറ്റുള്ള കേസുകളിൽ ഉൾപ്പെട്ട 3 പേരെയും അറസ്റ്റ് ചെയ്തു.
കൂടാതെ, നിയമലംഘനങ്ങളുടെ ഭാഗമായി 8 വാഹനങ്ങളും ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വാഹന - മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിയമപരിപാലനവും പൊതുജനസുരക്ഷയും ഉറപ്പാക്കാനുള്ള തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.