കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഇനി ശമ്പളത്തോടെ മെഡിക്കൽ ലീവ് എടുക്കാം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
d

കുവൈത്ത്: കുവൈത്ത് സിവിൽ സർവീസ് കൗൺസിലിന്റെ പുതിയ പ്രഖ്യാപനപ്രകാരം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മെഡിക്കൽ ആവശ്യങ്ങൾക്കായി ശമ്പളത്തിൽ തടസമുണ്ടാകാതെ മെഡിക്കൽ ലീവ് സ്വീകരിക്കാം. ഇത് ഔദ്യോഗികമായി അനുവദിച്ച നാല് ദിവസത്തെ മാസാവധിയിൽ ഉൾപ്പെടില്ല എന്നതും പ്രധാന പ്രത്യേകതയാണ്.

Advertisment

ഫിസിയോതെറാപ്പി, പ്രസവപരിശോധന, ദന്തചികിത്സ തുടങ്ങിയ സർക്കാർ ആശുപത്രികളിലോ ആരോഗ്യ മന്ത്രാലയത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലോ നടത്തുന്ന ചികിത്സകൾക്കായി ഈ ലീവ് ഉപയോഗിക്കാനാകും. അതിനായി ആരോഗ്യമന്ത്രാലയം നൽകിയ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.


തരിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച്, ഓരോ ജീവനക്കാരന്റെയും ലീവ് ഉപയോഗം മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും, തെറ്റായ ഉപയോഗം കണ്ടെത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കപ്പെടുകയും ചെയ്യും.


ഇതുകൂടാതെ, സാധാരണ രോഗാവധിയായി ജീവനക്കാർക്ക് മാസം 4 ദിവസവും (അഥവാ 12 മണിക്കൂർ വരെ) ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഈ അവധി ദിവസങ്ങൾ ജോലി സമയത്തിന്റെ ആരംഭത്തിൽ, മധ്യത്തിൽ, അല്ലെങ്കിൽ അവസാനം ഉപയോഗിക്കാവുന്നതാണ്. 

അതേസമയം, സൈൻ ഇൻ/ഔട്ട് സംബന്ധിച്ച സാങ്കേതികതകളുടെ പശ്ചാത്തലത്തിൽ, പ്രത്യേക സാഹചര്യങ്ങളിൽ മറ്റു അനുയോജ്യ സമയങ്ങൾ അനുവദിക്കപ്പെടും.

"സാഹൽ" എന്ന മൊബൈൽ ആപ്പിലൂടെ മാസം മൂന്നുദിവസം വരെ മെഡിക്കൽ ലീവ് ക്ലിനിക്കിൽ നേരിട്ട് പോകാതെ തന്നെ സ്വീകരിക്കാനാകും എന്നതും ഈ പുതിയ സംവിധാനത്തിന്റെ മറ്റൊരു സവിശേഷതയാണ്.