കുവൈത്ത്: കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8:29 ന് വടക്കുകിഴക്കൻ കുവൈത്തിൽ 2.6 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത്.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് (KNSN) ആണ് വിവരം അറിയിച്ചത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
തീവ്രത കുറവായതിനാൽ ആപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.