കുവൈത്ത്: വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകളിൽ ഇളവുകൾ നൽകുന്നതായ വ്യാജ വെബ്‌സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പ്.
ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളായ "സാഹിൽ" (Sahel) ആപ്പ് വഴി മാത്രമേ ഓൺലൈൻ പേയ്മെന്റുകൾ നടത്താവു എന്നും മന്ത്രാലയം നിർദേശം നൽകി.
അനധികൃത വെബ്സൈറ്റുകൾ വഴി ബാങ്കിംഗ് വിവരങ്ങൾ പങ്കുവെക്കരുതെന്നും, ഉപയോഗിക്കുന്ന ലിങ്കുകളുടെ സത്യത പരിശോധിച്ചശേഷമേ ഓൺലൈൻ ഇടപാടുകൾ നടത്താവൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.