കുവൈറ്റ്: കുവൈത്തിൽ പാർപ്പിട മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരെ ഒഴിപ്പിക്കുന്നു. ഫിർദൗസ് മേഖലയിലെ പരിശോധനയിൽ 12 പ്രവാസി വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സാമ്പത്തിക ലാഭത്തിനായി അപ്പാർട്ടുമെൻറുകൾ വിഭജിച്ച് വിദേശികൾക്ക് വാടകയ്ക്ക് നൽകുന്ന പ്രവണതയാണ് ബാച്ചിലർമാരുടെ സാന്നിധ്യത്തിന് വഴിയൊരുക്കുന്നത്.
സ്വദേശി പാർപ്പിട മേഖലകളിൽ വിദേശി ബാച്ചിലർമാരെ താമസിപ്പിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.