കുവൈറ്റ്: കുവൈത്തിൽ നാലാം റിംഗ് റോഡ് ഏപ്രിൽ 18 മുതൽ ഒരു മാസം അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (PART) അറിയിച്ചു.
ഏപ്രിൽ 18 വെള്ളിയാഴ്ച പുലർച്ചെ മുതൽ കിംഗ്ഫഹദ് ഇന്റർസെക്ഷൻ ബ്രിഡ്ജ് മുതൽ ഡമാസ്കസ് സ്ട്രീറ്റ് ഇന്റർസെക്ഷൻ ബ്രിഡ്ജ് വരെ, യുനൈറ്റഡ് നേഷന്സ് റൗണ്ട്ബൗട്ട് ദിശയിൽ റോഡ് അടച്ചിടുന്നതായിരിക്കും.
ഒരു മാസക്കാലത്തേക്ക് ഈ ഭാഗം പൂർണ്ണമായി അടച്ചിരിക്കും. പ്രവാസികളും നാട്ടുകാരും മറ്റു വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.