കുവൈത്തിലെ സൗത്ത് സുറ മേഖലയിലെ സ്കൂൾ കാന്റീനുകളിൽ മോഷണം; 10 പേരടങ്ങുന്ന ബാലസംഘം പിടിയിൽ

New Update
kuwait police

കുവൈത്ത്: സൗത്ത് സുറ മേഖലയിലെ സ്കൂളുകളുടെ കാന്റീനുകളിൽ നടന്ന നിരന്തരം മോഷണങ്ങളുമായി ബന്ധപ്പെട്ട് ഹവല്ലി പോലീസ് 10 ബാലന്മാരെ അറസ്റ്റ് ചെയ്തു. ഇവർ ചേർന്ന് രൂപീകരിച്ചിരുന്ന സംഘമാണ് മോഷണങ്ങൾക്ക് പിന്നിൽ.

Advertisment

മോഷണങ്ങൾ കൂടുതലും രാത്രി സമയത്തും പ്രത്യേകിച്ച് തണുപ്പ് കാലത്തുമായിരുന്നു. സ്കൂളുകളുടെ മതിൽ ചാടി അകത്ത് കടക്കുന്ന രീതിയിലായിരുന്നു നീക്കങ്ങൾ. പണവും ഭക്ഷണ വസ്തുക്കളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്. 

മൊത്തം 4,800 കുവൈത്തി ദിനാറിന് മുകളിലായിരുന്നു ഇവർ മോഷ്ടിച്ചത്. 15 വയസ്സുള്ള ഒരാളാണ് സംഘത്തിന്റെ തലവനെന്ന് തിരിച്ചറിഞ്ഞു. അറസ്റ്റിലായ എല്ലാവരെയും ജുവൈനൽ പ്രോസിക്യൂഷന് അയച്ചു.

 

 

Advertisment