കുവൈത്ത്: കുവൈത്ത് എയർവേയ്‌സ് വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി നൽകിയതെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ജോബ് വിജ്ഞാപനങ്ങൾ അസത്യമാണെന്ന് വ്യക്തമാക്കി കുവൈത്ത് എയർവേസ് അധികൃതർ.
ഇത്തരം തെറ്റായ വിവരങ്ങൾ പൊതു ജനങ്ങളെ കുഴപ്പത്തിലാക്കുകയും, കമ്പനിയുടേതായ താൽപ്പര്യങ്ങൾക്ക് ഹാനികരമായിരിക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് എയർവേയ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച നിയമന വിവരങ്ങളിലും അതുമായി ബന്ധപ്പെട്ട ശമ്പള, ആനുകൂല്യ വിശദീകരണങ്ങളിലും യാതൊരു യാഥാർത്ഥ്യവും ഇല്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കൂടാതെ, വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കാൻ പൊതുജനങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയ അംഗീകൃത മാധ്യമങ്ങൾ മാത്രം ആശ്രയിക്കണമെന്ന് എയർവേയ്‌സ് നിർദ്ദേശിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.