കുവൈത്ത് സിറ്റി: ഫ്രാൻസിസ് മാർപാപ്പ മാനവികതയുടേയും സാഹോദര്യത്തിന്റെയും ലോക അംബാസിഡറായിരുന്നുവെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
മാർപാപ്പയുടെ വിയോഗം കത്തോലിക്ക വിശ്വാസ സമൂഹത്തിനു മാത്രമല്ല ലോക ജനതക്ക് തന്നെ വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്.
പലസ്തീനിലേയും ഇസ്രായേലിലേയും വേദനിക്കുന്നവരോടൊപ്പമാണ് താനെന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുദ്ധത്തിനെതിരെയുള്ള നിലപാട് കൂടിയായിരുന്നുവെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വാർത്തകുറിപ്പിൽ വിശദീകരിച്ചു.