അബ്ബാസിയ ദാറുതർബിയ മദ്റസക്കു പുതിയ കമ്മിറ്റി നിലവിൽ വന്നു

New Update
D

കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ദാറുതർബിയ മദ്റസക്കു പുതിയ കമ്മിറ്റി നിലവിൽ വന്നു.

Advertisment

ഭാരവാഹികൾ: അബ്ദുൽ ലത്തീഫ് എടയൂർ ( പ്രസിഡണ്ട് ), ശിഹാബ് കോഡൂർ (ജനറൽ സെക്രട്ടറി), ഹബീബ് കയ്യം (ട്രഷറർ), അബ്ദുൽ റസാഖ് ദാരിമി, മെഹമൂദ് ഹാജി, ഫൈസൽ കുണ്ടൂർ, ബഷീർ വജ്‌ദാൻ (വൈസ് പ്രസിഡന്റുമാർ) യൂസുഫ് ഫറൂഖ്, ശറഫുദ്ധീൻ കുഴിപ്പുറം, ഇക്ബാൽ പതിയാരത്ത്, സകരിയ്യ കയ്യം (ജോ. സെക്രട്ടറിമാർ).

അബ്ബാസിയ്യ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡണ്ട് അബ്ദുൾ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി, മുഹമ്മദലി പുതുപ്പറമ്പ്, അമീൻ മുസ്‌ലിയാർ ചേകന്നൂർ, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ സലാം പെരുവള്ളൂർ, 

അബൂബക്കർ മയ്യേരി, ശംസുദ്ധീൻ യമാനി, ഇസ്മായിൽ കുറ്റിയാടി, ഖാലിദ് പള്ളിക്കര, അഷ്റഫ് തുടങ്ങിയവർ ആശംസൾ നേർന്നു. ശിഹാബ് കോഡൂർ സ്വാഗതവും ഹബീബ് കയ്യം നന്ദിയും പറഞ്ഞു.

Advertisment