കുവൈറ്റ്: കുവൈറ്റ് കേരള പ്രവാസിമിത്രത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി പിക്‌നിക്ക് സംഘടിപ്പിച്ചു. വഫ്ര ഫാം ഹൗസില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയ പരിപാടിയിൽ നൂറിലേറെ കുടുംബങ്ങളും ധാരാളം ബാച്ചിലേഴ്‌സും പങ്കെടുത്തു.
കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കും നടത്തിയ വിവിധങ്ങളായ കലാ കായിക മത്സരങ്ങൾ , ഗാനമേള ,ഡാൻസ് തുടങ്ങിയവ പിക്നിക്കിൽ പങ്കെടുത്തവർക്ക് അവിസ്മരണീയ അനുഭവം നൽകി .
മെട്രോ മെഡിക്കൽ ഗ്രൂപ്പ് സി ഇ ഒ ഹംസ പയ്യന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ കെ പി എം പ്രസിഡണ്ട്
വി കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ സി അബ്ദുൽഗഫൂർ പരിപാടികൾ നിയന്ത്രിച്ചു.
സി ഫിറോസ്, കെ വി മുസ്തഫ മാസ്റ്റർ, മുസ്തഫ വി എച്, അബ്ദുൽ കരീം വി, അക്ബർ വയനാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകുകയുണ്ടായി. പ്രോഗ്രാം കോർഡിനേറ്റർ അർഷാദ് ശരീഫ് സ്വാഗതവും കൺവീനർ ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു .